Millat al-Islam

Chapter 80 · 42 verses · Muhammad Karakunnu And Vanidas Elayavoor

Surah Abasa in Malayalam

Arabic with tafsir Listen to Surah Abasa (1306 reciters)
Meccanسورة عبس42 verses

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

عَبَسَ وَتَوَلَّىٰٓ ١അദ്ദേഹം നെറ്റിചുളിച്ചു, മുഖം തിരിച്ചു أَن جَآءَهُ ٱلۡأَعۡمَىٰ ٢കുരുടന്റെ വരവു കാരണം وَمَا يُدۡرِيكَ لَعَلَّهُۥ يَزَّكَّىٰٓ ٣നിനക്കെന്തറിയാം? ഒരുവേള അവന്‍ വിശുദ്ധി വരിച്ചെങ്കിലോ أَوۡ يَذَّكَّرُ فَتَنفَعَهُ ٱلذِّكۡرَىٰٓ ٤അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്തേക്കാമല്ലോ أَمَّا مَنِ ٱسۡتَغۡنَىٰ ٥എന്നാല്‍ താന്‍പോരിമ നടിച്ചവനോ فَأَنتَ لَهُۥ تَصَدَّىٰ ٦അവന്റെ നേരെ നീ ശ്രദ്ധ തിരിച്ചു وَمَا عَلَيۡكَ أَلَّا يَزَّكَّىٰ ٧അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത് وَأَمَّا مَن جَآءَكَ يَسۡعَىٰ ٨എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ وَهُوَ يَخۡشَىٰ ٩അവന്‍ ദൈവഭയമുള്ളവനാണ് فَأَنتَ عَنۡهُ تَلَهَّىٰ ١٠എന്നിട്ടും നീ അവന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു كـَلَّآ إِنَّهَا تَذۡكِرَةٌ ١١അറിയുക: ഇതൊരുദ്ബോധനമാ ണ് فَمَن شَآءَ ذَكَرَهُۥ ١٢അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ فِي صُحُفٍ مُّكَرَّمَةٍ ١٣ആദരണീയമായ ഏടുകളിലാണിതുള്ളത് مَّرۡفُوعَةٍ مُّطَهَّرَةِۭ ١٤ഉന്നതങ്ങളും വിശുദ്ധങ്ങളുമായ ഏടുകളില്‍ بِأَيۡدِي سَفَرَةٍ ١٥ചില സന്ദേശവാഹകരുടെ കൈകളിലാണവ كِرَامِۭ بَرَرَةٍ ١٦അവര്‍ മാന്യരും മഹത്തുക്കളുമാണ് قُتِلَ ٱلۡإِنسَٰنُ مَآ أَكۡفَرَهُۥ ١٧മനുഷ്യന്‍ തുലയട്ടെ. അവനിത്ര നന്ദിയില്ലാത്തവനായതെന്ത് مِنۡ أَيِّ شَيۡءٍ خَلَقَهُۥ ١٨ഏതൊരു വസ്തുവില്‍ നിന്നാണവനെ പടച്ചത് مِن نُّطۡفَةٍ خَلَقَهُۥ فَقَدَّرَهُۥ ١٩ഒരു ബീജ കണത്തില്‍നിന്നാണവനെ സൃഷ്ടിച്ചത്. അങ്ങനെ ക്രമാനുസൃതം രൂപപ്പെടുത്തി ثُمَّ ٱلسَّبِيلَ يَسَّرَهُۥ ٢٠എന്നിട്ട് അല്ലാഹു അവന്ന് വഴി എളുപ്പമാക്കിക്കൊടുത്തു ثُمَّ أَمَاتَهُۥ فَأَقۡبَرَهُۥ ٢١പിന്നീട് അവനെ മരിപ്പിച്ചു. മറമാടുകയും ചെയ്തു ثُمَّ إِذَا شَآءَ أَنشَرَهُۥ ٢٢പിന്നെ അല്ലാഹു ഇഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു كـَلَّا لَمَّا يَقۡضِ مَآ أَمَرَهُۥ ٢٣അല്ല, അല്ലാഹു കല്പിച്ചത് അവന്‍ നിര്‍വഹിച്ചില്ല فَلۡيَنظُرِ ٱلۡإِنسَٰنُ إِلَىٰ طَعَامِهِۦٓ ٢٤മനുഷ്യന്‍ തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിക്കട്ടെ أَنَّا صَبَبۡنَا ٱلۡمَآءَ صَبًّا ٢٥നാം ധാരാളമായി മഴവെള്ളം വീഴ്ത്തി ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقًّا ٢٦പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി فَأَنۢبَتۡنَا فِيهَا حَبًّا ٢٧അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു وَعِنَبًا وَقَضۡبًا ٢٨മുന്തിരിയും പച്ചക്കറികളും وَزَيۡتُونًا وَنَخۡلًا ٢٩ഒലീവും ഈത്തപ്പനയും وَحَدَآئِقَ غُلۡبًا ٣٠ഇടതൂര്‍ന്ന തോട്ടങ്ങളും وَفَٰكِهَةً وَأَبًّا ٣١പഴങ്ങളും പുല്‍പടര്‍പ്പുകളും مَّتَٰعًا لَّكُمۡ وَلِأَنۡعَٰمِكُمۡ ٣٢നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ആഹാരമായി فَإِذَا جَآءَتِ ٱلصَّآخَّةُ ٣٣എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍ يَوۡمَ يَفِرُّ ٱلۡمَرۡءُ مِنۡ أَخِيهِ ٣٤അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും وَأُمِّهِۦ وَأَبِيهِ ٣٥മാതാവിനെയും പിതാവിനെയും وَصَٰحِبَتِهِۦ وَبَنِيهِ ٣٦ഭാര്യയെയും മക്കളെയും لِكُلِّ ٱمۡرِيٍٕ مِّنۡهُمۡ يَوۡمَئِذٍ شَأۡنٌ يُغۡنِيهِ ٣٧അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും وُجُوهٌ يَوۡمَئِذٍ مُّسۡفِرَةٌ ٣٨അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും ضَاحِكَةٌ مُّسۡتَبۡشِرَةٌ ٣٩ചിരിക്കുന്നവയും സന്തോഷപൂര്‍ണ്ണങ്ങളും وَوُجُوهٌ يَوۡمَئِذٍ عَلَيۡهَا غَبَرَةٌ ٤٠മറ്റു ചില മുഖങ്ങള്‍ അന്ന് പൊടി പുരണ്ടിരിക്കും تَرۡهَقُهَا قَتَرَةٌ ٤١ഇരുള്‍ മുറ്റിയും أُوْلَٰٓئِكَ هُمُ ٱلۡكَفَرَةُ ٱلۡفَجَرَةُ ٤٢അവര്‍ തന്നെയാണ് സത്യനിഷേധികളും തെമ്മാടികളും

Translation: Muhammad Karakunnu And Vanidas Elayavoor.