Millat al-Islam

Chapter 88 · 26 verses · Muhammad Karakunnu And Vanidas Elayavoor

Surah Al-Ghashiya in Malayalam

Arabic with tafsir Listen to Surah Al-Ghashiya (1299 reciters)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

هَلۡ أَتَىٰكَ حَدِيثُ ٱلۡغَٰشِيَةِ ١ആവരണം ചെയ്യുന്ന മഹാവിപത്തിന്റെ വാര്‍ത്ത നിനക്കു വന്നെത്തിയോ وُجُوهٌ يَوۡمَئِذٍ خَٰشِعَةٌ ٢അന്ന് ചില മുഖങ്ങള്‍ പേടിച്ചരണ്ടവയായിരിക്കും عَامِلَةٌ نَّاصِبَةٌ ٣അധ്വാനിച്ച് തളര്‍ന്നവയും تَصۡلَىٰ نَارًا حَامِيَةً ٤ചുട്ടെരിയും നരകത്തിലവര്‍ ചെന്നെത്തും تُسۡقَىٰ مِنۡ عَيۡنٍ ءَانِيَةٍ ٥തിളച്ചു മറിയുന്ന ഉറവയില്‍നിന്നാണവര്‍ക്ക് കുടിക്കാന്‍ കിട്ടുക لَّيۡسَ لَهُمۡ طَعَامٌ إِلَّا مِن ضَرِيعٍ ٦കയ്പുള്ള മുള്‍ചെടിയില്‍ നിന്നല്ലാതെ അവര്‍ക്കൊരാഹാരവുമില്ല لَّا يُسۡمِنُ وَلَا يُغۡنِي مِن جُوعٍ ٧അത് ശരീരത്തെ പോഷിപ്പിക്കില്ല. വിശപ്പിനു ശമനമേകുകയുമില്ല وُجُوهٌ يَوۡمَئِذٍ نَّاعِمَةٌ ٨എന്നാല്‍ മറ്റു ചില മുഖങ്ങള്‍ അന്ന് പ്രസന്നങ്ങളായിരിക്കും لِّسَعۡيِهَا رَاضِيَةٌ ٩തങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് സംതൃപ്തരും فِي جَنَّةٍ عَالِيَةٍ ١٠അവര്‍ അത്യുന്നതമായ സ്വര്‍ഗീയാരാമത്തിലായിരിക്കും لَّا تَسۡمَعُ فِيهَا لَٰغِيَةً ١١വിടുവാക്കുകള്‍ അവിടെ കേള്‍ക്കുകയില്ല فِيهَا عَيۡنٌ جَارِيَةٌ ١٢അവിടെ ഒഴുകുന്ന അരുവിയുണ്ട് فِيهَا سُرُرٌ مَّرۡفُوعَةٌ ١٣ഉയര്‍ത്തിയൊരുക്കിയ മഞ്ചങ്ങളും وَأَكۡوَابٌ مَّوۡضُوعَةٌ ١٤തയ്യാറാക്കിവെച്ച പാനപാത്രങ്ങളും وَنَمَارِقُ مَصۡفُوفَةٌ ١٥നിരത്തിവെച്ച തലയണകളും وَزَرَابِيُّ مَبۡثُوثَةٌ ١٦പരത്തിവെച്ച പരവതാനികളും أَفَلَا يَنظُرُونَ إِلَى ٱلۡإِبِلِ كَيۡفَ خُلِقَتۡ ١٧അവര്‍ നോക്കുന്നില്ലേ? ഒട്ടകത്തെ; അതിനെ എങ്ങനെ സൃഷ്ടിച്ചുവെന്ന് وَإِلَى ٱلسَّمَآءِ كَيۡفَ رُفِعَتۡ ١٨ആകാശത്തെ; അതിനെ എവ്വിധം ഉയര്‍ത്തിയെന്ന് وَإِلَى ٱلۡجِبَالِ كَيۡفَ نُصِبَتۡ ١٩പര്‍വതങ്ങളെ, അവയെ എങ്ങനെ സ്ഥാപിച്ചുവെന്ന് وَإِلَى ٱلۡأَرۡضِ كَيۡفَ سُطِحَتۡ ٢٠ഭൂമിയെ, അതിനെ എങ്ങനെ വിശാലമാക്കിയെന്ന് فَذَكِّرۡ إِنَّمَآ أَنتَ مُذَكِّرٌ ٢١അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക. നീ ഒരുദ്ബോധകന്‍ മാത്രമാണ് لَّسۡتَ عَلَيۡهِم بِمُصَيۡطِرٍ ٢٢നീ അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നവനല്ല إِلَّا مَن تَوَلَّىٰ وَكَفَرَ ٢٣ആര്‍ പിന്തിരിയുകയും സത്യത്തെ തള്ളിപ്പറയുകയും ചെയ്യുന്നുവോ فَيُعَذِّبُهُ ٱللَّهُ ٱلۡعَذَابَ ٱلۡأَكۡبَرَ ٢٤അവനെ അല്ലാഹു കഠിനമായി ശിക്ഷിക്കും إِنَّ إِلَيۡنَآ إِيَابَهُمۡ ٢٥നിശ്ചയമായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം ثُمَّ إِنَّ عَلَيۡنَا حِسَابَهُم ٢٦പിന്നെ അവരുടെ വിചാരണയും നമ്മുടെ ചുമതലയിലാണ്

Translation: Muhammad Karakunnu And Vanidas Elayavoor.