Millat al-Islam

Chapter 78 · 40 verses · Muhammad Karakunnu And Vanidas Elayavoor

Surah An-Naba in Malayalam

Arabic with tafsir Listen to Surah An-Naba (1413 reciters)
Meccanسورة النبأ40 verses

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

عَمَّ يَتَسَآءَلُونَ ١ഏതിനെപ്പറ്റിയാണ് അവരന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നത് عَنِ ٱلنَّبَإِ ٱلۡعَظِيمِ ٢അതിഭയങ്കരമായ വാര്‍ത്തയെപ്പറ്റി തന്നെ ٱلَّذِي هُمۡ فِيهِ مُخۡتَلِفُونَ ٣അതിലവര്‍ ഭിന്നാഭിപ്രായക്കാരാണ് كـَلَّا سَيَعۡلَمُونَ ٤വേണ്ട; വൈകാതെ അവരറിയുകതന്നെ ചെയ്യും ثُمَّ كـَلَّا سَيَعۡلَمُونَ ٥വീണ്ടും വേണ്ട; ഉറപ്പായും അവരറിയും أَلَمۡ نَجۡعَلِ ٱلۡأَرۡضَ مِهَٰدًا ٦ഭൂമിയെ നാം മെത്തയാക്കിയില്ലേ وَٱلۡجِبَالَ أَوۡتَادًا ٧മലകളെ ആണികളും وَخَلَقۡنَٰكُمۡ أَزۡوَٰجًا ٨നിങ്ങളെ നാം ഇണകളായി സൃഷ്ടിച്ചു وَجَعَلۡنَا نَوۡمَكُمۡ سُبَاتًا ٩നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കി وَجَعَلۡنَا ٱلَّيۡلَ لِبَاسًا ١٠രാവിനെ വസ്ത്രമാക്കി وَجَعَلۡنَا ٱلنَّهَارَ مَعَاشًا ١١പകലിനെ ജീവിതവേളയാക്കി وَبَنَيۡنَا فَوۡقَكُمۡ سَبۡعًا شِدَادًا ١٢നിങ്ങള്‍ക്കു മേലെ ഭദ്രമായ ഏഴാകാശങ്ങളെ നാം നിര്‍മിച്ചു وَجَعَلۡنَا سِرَاجًا وَهَّاجًا ١٣കത്തിജ്ജ്വലിക്കുന്ന ഒരു വിളക്കും നാം സ്ഥാപിച്ചു وَأَنزَلۡنَا مِنَ ٱلۡمُعۡصِرَٰتِ مَآءً ثَجَّاجًا ١٤കാര്‍മുകിലില്‍നിന്ന് കുത്തിയൊഴുകും വെള്ളമിറക്കി لِّنُخۡرِجَ بِهِۦ حَبًّا وَنَبَاتًا ١٥അതുവഴി ധാന്യവും ചെടികളും ഉല്‍പാദിപ്പിക്കാന്‍ وَجَنَّٰتٍ أَلۡفَافًا ١٦ഇടതൂര്‍ന്ന തോട്ടങ്ങളും إِنَّ يَوۡمَ ٱلۡفَصۡلِ كَانَ مِيقَٰتًا ١٧നിശ്ചയമായും വിധിദിനം സമയനിര്‍ണിതമാണ് يَوۡمَ يُنفَخُ فِي ٱلصُّورِ فَتَأۡتُونَ أَفۡوَاجًا ١٨കാഹളം ഊതുന്ന ദിനമാണത്. അപ്പോള്‍ നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തും وَفُتِحَتِ ٱلسَّمَآءُ فَكَانَتۡ أَبۡوَٰبًا ١٩ആകാശം തുറക്കപ്പെടും. അത് അനേകം കവാടങ്ങളായിത്തീരും وَسُيِّرَتِ ٱلۡجِبَالُ فَكَانَتۡ سَرَابًا ٢٠പര്‍വതങ്ങള്‍ ഇളകി നീങ്ങും. അവ മരീചികയാകും إِنَّ جَهَنَّمَ كَانَتۡ مِرۡصَادًا ٢١നിശ്ചയമായും നരകത്തീ പതിസ്ഥലമാണ് لِّلطَّٰغِينَ مَـَٔابًا ٢٢അതിക്രമികളുടെ സങ്കേതം لَّٰبِثِينَ فِيهَآ أَحۡقَابًا ٢٣അവരതില്‍ യുഗങ്ങളോളം വസിക്കും لَّا يَذُوقُونَ فِيهَا بَرۡدًا وَلَا شَرَابًا ٢٤കുളിരോ കുടിനീരോ അവരവിടെ അനുഭവിക്കുകയില്ല إِلَّا حَمِيمًا وَغَسَّاقًا ٢٥തിളക്കുന്ന വെള്ളവും ചലവുമല്ലാതെ جَزَآءً وِفَاقًا ٢٦അര്‍ഹിക്കുന്ന പ്രതിഫലം إِنَّهُمۡ كَانُواْ لَا يَرۡجُونَ حِسَابًا ٢٧തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നവരായിരുന്നില്ല وَكَذَّبُواْ بِـَٔايَٰتِنَا كِذَّابًا ٢٨നമ്മുടെ താക്കീതുകളെ അവര്‍ അപ്പാടെ കള്ളമാക്കി തള്ളി وَكُلَّ شَيۡءٍ أَحۡصَيۡنَٰهُ كِتَٰبًا ٢٩എല്ലാ കാര്യവും നാം കൃത്യമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട് فَذُوقُواْ فَلَن نَّزِيدَكُمۡ إِلَّا عَذَابًا ٣٠അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ധിപ്പിച്ചു തരാനില്ല إِنَّ لِلۡمُتَّقِينَ مَفَازًا ٣١ഭക്തന്മാര്‍ക്ക് വിജയം ഉറപ്പ് حَدَآئِقَ وَأَعۡنَٰبًا ٣٢അവര്‍ക്ക് സ്വര്‍ഗത്തോപ്പുകളും മുന്തിരിക്കുലകളുമുണ്ട് وَكَوَاعِبَ أَتۡرَابًا ٣٣തുടുത്ത മാറിടമുള്ള തുല്യവയസ്കരായ തരുണികളും وَكَأۡسًا دِهَاقًا ٣٤നിറഞ്ഞ കോപ്പകളും لَّا يَسۡمَعُونَ فِيهَا لَغۡوًا وَلَا كِذَّٰبًا ٣٥അവരവിടെ പൊയ്മൊഴികളോ വിടുവാക്കുകളോ കേള്‍ക്കുകയില്ല جَزَآءً مِّن رَّبِّكَ عَطَآءً حِسَابًا ٣٦നിന്റെ നാഥനില്‍ നിന്നുള്ള പ്രതിഫലമായാണത്. അവരര്‍ഹിക്കുന്ന സമ്മാനം رَّبِّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا ٱلرَّحۡمَٰنِۖ لَا يَمۡلِكُونَ مِنۡهُ خِطَابًا ٣٧അവന്‍, ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണ്. ദയാപരന്‍. അവനുമായി നേരില്‍ സംഭാഷണം നടത്താനാര്‍ക്കുമാവില്ല يَوۡمَ يَقُومُ ٱلرُّوحُ وَٱلۡمَلَٰٓئِكَةُ صَفًّاۖ لَّا يَتَكَلَّمُونَ إِلَّا مَنۡ أَذِنَ لَهُ ٱلرَّحۡمَٰنُ وَقَالَ صَوَابًا ٣٨ജിബ്രീലും മറ്റു മലക്കുകളും അണിനിരക്കും ദിനമാണ് അതുണ്ടാവുക. അന്നാര്‍ക്കും സംസാരിക്കാനാവില്ല; കരുണാനിധിയായ നാഥന്‍ അനുവാദം നല്‍കിയവന്നും സത്യം പറഞ്ഞവന്നുമൊഴികെ ذَٰلِكَ ٱلۡيَوۡمُ ٱلۡحَقُّۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا ٣٩അതത്രെ സത്യദിനം. അതിനാല്‍ ഇഷ്ടമുള്ളവന്‍ തന്റെ നാഥങ്കലേക്ക് മടങ്ങാനുള്ള മാര്‍ഗമവലംബിക്കട്ടെ إِنَّآ أَنذَرۡنَٰكُمۡ عَذَابًا قَرِيبًا يَوۡمَ يَنظُرُ ٱلۡمَرۡءُ مَا قَدَّمَتۡ يَدَاهُ وَيَقُولُ ٱلۡكَافِرُ يَٰلَيۡتَنِي كُنتُ تُرَٰبَۢا ٤٠ആസന്നമായ ശിക്ഷയെ സംബന്ധിച്ച് തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് താക്കീതു നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്റെ ഇരു കരങ്ങളും ചെയ്തുവെച്ചത് നോക്കിക്കാണും ദിനം. അന്ന് സത്യനിഷേധി പറയും: "ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായേനെ.”

Translation: Muhammad Karakunnu And Vanidas Elayavoor.