بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
وَٱلسَّمَآءِ وَٱلطَّارِقِ ١ആകാശം സാക്ഷി. രാവില്‍ പ്രത്യക്ഷപ്പെടുന്നതും സാക്ഷി وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ ٢രാവില്‍ പ്രത്യക്ഷപ്പെടുന്നതെന്തെന്ന് നിനക്കെന്തറിയാം ٱلنَّجۡمُ ٱلثَّاقِبُ ٣തുളച്ചുകയറും നക്ഷത്രമാണത് إِن كُلُّ نَفۡسٍ لَّمَّا عَلَيۡهَا حَافِظٌ ٤ഒരുമേല്‍നോട്ടക്കാരനില്ലാതെ ഈ ലോകത്ത് ഒരു മനുഷ്യനുമില്ല فَلۡيَنظُرِ ٱلۡإِنسَٰنُ مِمَّ خُلِقَ ٥മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ; ഏതില്‍നിന്നാണവന്‍ സൃഷ്ടിക്കപ്പെട്ടതെന്ന് خُلِقَ مِن مَّآءٍ دَافِقٍ ٦അവന്‍ സൃഷ്ടിക്കപ്പെട്ടത് സ്രവിക്കപ്പെടുന്ന വെള്ളത്തില്‍നിന്നാണ് يَخۡرُجُ مِنۢ بَيۡنِ ٱلصُّلۡبِ وَٱلتَّرَآئِبِ ٧മുതുകെല്ലിന്റെയും മാറെല്ലിന്റെയും ഇടയിലാണതിന്റെ ഉറവിടം إِنَّهُۥ عَلَىٰ رَجۡعِهِۦ لَقَادِرٌ ٨അവനെ തിരികെ കൊണ്ടുവരാന്‍ കഴിവുറ്റവനാണ് അല്ലാഹു يَوۡمَ تُبۡلَى ٱلسَّرَآئِرُ ٩രഹസ്യങ്ങള്‍ വിലയിരുത്തപ്പെടും ദിനമാണതുണ്ടാവുക فَمَا لَهُۥ مِن قُوَّةٍ وَلَا نَاصِرٍ ١٠അന്നവന് എന്തെങ്കിലും കഴിവോ സഹായിയോ ഉണ്ടാവില്ല وَٱلسَّمَآءِ ذَاتِ ٱلرَّجۡعِ ١١മഴപൊഴിക്കും മാനം സാക്ഷി وَٱلۡأَرۡضِ ذَاتِ ٱلصَّدۡعِ ١٢സസ്യങ്ങള്‍ കിളുര്‍പ്പിക്കും ഭൂമി സാക്ഷി إِنَّهُۥ لَقَوۡلٌ فَصۡلٌ ١٣നിശ്ചയമായും ഇതൊരു നിര്‍ണായക വചനമാണ് وَمَا هُوَ بِٱلۡهَزۡلِ ١٤ഇത് തമാശയല്ല إِنَّهُمۡ يَكِيدُونَ كَيۡدًا ١٥അവര്‍ കുതന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കും وَأَكِيدُ كَيۡدًا ١٦നാമും തന്ത്രം പ്രയോഗിക്കും فَمَهِّلِ ٱلۡكَٰفِرِينَ أَمۡهِلۡهُمۡ رُوَيۡدَۢا ١٧അതിനാല്‍ സത്യനിഷേധികള്‍ക്ക് നീ അവധി നല്‍കുക. ഇത്തിരി നേരം അവര്‍ക്ക് സമയമനുവദിക്കുക