ملة الإسلام

السورة 74 · 56 آية · Muhammad Karakunnu And Vanidas Elayavoor

سورة المدثر باللغة المالايالامية

السورة بالعربية مع التفسير استمع إلى سورة المدثر (1,220 قارئاً)
مكيةسورة المدثر٥٦ آية

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

يَٰٓأَيُّهَا ٱلۡمُدَّثِّرُ ١പുതച്ചു മൂടിയവനേ قُمۡ فَأَنذِرۡ ٢എഴുന്നേല്‍ക്കുക. ജനത്തിന് മുന്നറിയിപ്പ് നല്‍കുക وَرَبَّكَ فَكَبِّرۡ ٣നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക وَثِيَابَكَ فَطَهِّرۡ ٤നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക وَٱلرُّجۡزَ فَٱهۡجُرۡ ٥അഴുക്കുകളില്‍നിന്ന് അകന്നു നില്‍ക്കുക وَلَا تَمۡنُن تَسۡتَكۡثِرُ ٦കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത് وَلِرَبِّكَ فَٱصۡبِرۡ ٧നിന്റെ നാഥന്നുവേണ്ടി ക്ഷമ പാലിക്കുക فَإِذَا نُقِرَ فِي ٱلنَّاقُورِ ٨പിന്നെ കാഹളം ഊതപ്പെട്ടാല്‍ فَذَٰلِكَ يَوۡمَئِذٍ يَوۡمٌ عَسِيرٌ ٩അന്ന് ഏറെ പ്രയാസമേറിയ ദിനമായിരിക്കും عَلَى ٱلۡكَٰفِرِينَ غَيۡرُ يَسِيرٍ ١٠സത്യനിഷേധികള്‍ക്ക് ഒട്ടും സുഖകരമല്ലാത്ത ദിവസം ذَرۡنِي وَمَنۡ خَلَقۡتُ وَحِيدًا ١١ഞാന്‍ തനിയെ സൃഷ്ടിച്ച ആ മനുഷ്യനെ എനിക്കിങ്ങു വിട്ടുതരിക وَجَعَلۡتُ لَهُۥ مَالًا مَّمۡدُودًا ١٢നാമവന് ധാരാളം ധനം നല്‍കി وَبَنِينَ شُهُودًا ١٣എന്തിനും പോന്ന മക്കളെയും وَمَهَّدتُّ لَهُۥ تَمۡهِيدًا ١٤അവനാവശ്യമായ സൌകര്യങ്ങളെല്ലാം ഞാനൊരുക്കിക്കൊടുത്തു ثُمَّ يَطۡمَعُ أَنۡ أَزِيدَ ١٥എന്നിട്ടും ഞാന്‍ ഇനിയും കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ കൊതിക്കുന്നു كـَلَّآۖ إِنَّهُۥ كَانَ لِأٓيَٰتِنَا عَنِيدًا ١٦ഇല്ല; അവന്‍ നമ്മുടെ വചനങ്ങളുടെ കടുത്ത ശത്രുവായിരിക്കുന്നു سَأُرۡهِقُهُۥ صَعُودًا ١٧വൈകാതെ തന്നെ നാമവനെ ക്ളേശമേറിയ ഒരു കയറ്റം കയറാനിടവരുത്തും إِنَّهُۥ فَكَّرَ وَقَدَّرَ ١٨അവന്‍ ചിന്തിച്ചു. ചിലത് ചെയ്യാനുറച്ചു فَقُتِلَ كَيۡفَ قَدَّرَ ١٩അതിനാലവന് ശാപം. എങ്ങനെ ചെയ്യാനാണവനുറച്ചത് ثُمَّ قُتِلَ كَيۡفَ قَدَّرَ ٢٠വീണ്ടും അവനു നാശം! എങ്ങനെ പ്രവര്‍ത്തിക്കാനാണവന്‍ തീരുമാനിച്ചത് ثُمَّ نَظَرَ ٢١പിന്നെ അവനൊന്നു നോക്കി ثُمَّ عَبَسَ وَبَسَرَ ٢٢എന്നിട്ട് മുഖം കോട്ടി. നെറ്റി ചുളിച്ചു ثُمَّ أَدۡبَرَ وَٱسۡتَكۡبَرَ ٢٣പിന്നെ പിന്തിരിയുകയും അഹങ്കരിക്കുകയും ചെയ്തു فَقَالَ إِنۡ هَٰذَآ إِلَّا سِحۡرٌ يُؤۡثَرُ ٢٤എന്നിട്ട് അവന്‍ പുലമ്പി: ഈ ഖുര്‍ആന്‍ പരമ്പരാഗതമായ മായാജാലമല്ലാതൊന്നുമല്ല إِنۡ هَٰذَآ إِلَّا قَوۡلُ ٱلۡبَشَرِ ٢٥ഇത് വെറും മനുഷ്യവചനം മാത്രം سَأُصۡلِيهِ سَقَرَ ٢٦അടുത്തുതന്നെ നാമവനെ നരകത്തീയിലെരിയിക്കും وَمَآ أَدۡرَىٰكَ مَا سَقَرُ ٢٧നരകത്തീ എന്താണെന്ന് നിനക്കെന്തറിയാം لَا تُبۡقِي وَلَا تَذَرُ ٢٨അത് ഒന്നും ബാക്കിവെക്കുകയില്ല. ഒന്നിനെയും ഒഴിവാക്കുകയുമില്ല لَوَّاحَةٌ لِّلۡبَشَرِ ٢٩അത് തൊലി കരിച്ചുകളയും عَلَيۡهَا تِسۡعَةَ عَشَرَ ٣٠അതിന്റെ ചുമതലക്കാരായി പത്തൊമ്പത് പേരുണ്ട് وَمَا جَعَلۡنَآ أَصۡحَٰبَ ٱلنَّارِ إِلَّا مَلَٰٓئِكَةًۖ وَمَا جَعَلۡنَا عِدَّتَهُمۡ إِلَّا فِتۡنَةً لِّلَّذِينَ كَفَرُواْ لِيَسۡتَيۡقِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَيَزۡدَادَ ٱلَّذِينَ ءَامَنُوٓاْ إِيمَٰنًا وَلَا يَرۡتَابَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡمُؤۡمِنُونَ وَلِيَقُولَ ٱلَّذِينَ فِي قُلُوبِهِم مَّرَضٌ وَٱلۡكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلًاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَمَا يَعۡلَمُ جُنُودَ رَبِّكَ إِلَّا هُوَۚ وَمَا هِيَ إِلَّا ذِكۡرَىٰ لِلۡبَشَرِ ٣١നാം നരകത്തിന് ഇവ്വിധം ചുമതലക്കാരായി നിശ്ചയിച്ചത് മലക്കുകളെ മാത്രമാണ്. അവരുടെ എണ്ണം സത്യനിഷേധികള്‍ക്കുള്ള നമ്മുടെ ഒരു പരീക്ഷണം മാത്രമാണ്; വേദാവകാശികള്‍ക്ക് ദൃഢബോധ്യം വരാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിക്കാനുമാണിത്. വേദക്കാരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും. അതോടൊപ്പം സത്യനിഷേധികളും രോഗബാധിതമായ മനസ്സിനുടമകളും, അല്ലാഹു ഇതുകൊണ്ട് എന്തൊരുപമയാണ് ഉദ്ദേശിച്ചത് എന്നു പറയാനുമാണ്. ഇവ്വിധം അല്ലാഹു താനിഛിക്കുന്നവരെ വഴികേടിലാക്കുന്നു. താനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്റെ നാഥന്റെ സൈന്യങ്ങളെ സംബന്ധിച്ച് അവനല്ലാതെ ആരുമറിയില്ല. ഇത് മനുഷ്യര്‍ക്ക് ഒരുദ്ബോധനമല്ലാതൊന്നുമല്ല كـَلَّا وَٱلۡقَمَرِ ٣٢നിസ്സംശയം, ചന്ദ്രനാണ് സത്യം وَٱلَّيۡلِ إِذۡ أَدۡبَرَ ٣٣രാത്രിയാണ് സത്യം- അത് പിന്നിടുമ്പോള്‍ وَٱلصُّبۡحِ إِذَآ أَسۡفَرَ ٣٤പ്രഭാതമാണ് സത്യം- അത് പ്രശോഭിതമാവുമ്പോള്‍ إِنَّهَا لَإِحۡدَى ٱلۡكُبَرِ ٣٥നരകം ഗൌരവമുള്ള കാര്യങ്ങളിലൊന്നുതന്നെ; തീര്‍ച്ച نَذِيرًا لِّلۡبَشَرِ ٣٦മനുഷ്യര്‍ക്കൊരു താക്കീതും لِمَن شَآءَ مِنكُمۡ أَن يَتَقَدَّمَ أَوۡ يَتَأَخَّرَ ٣٧നിങ്ങളില്‍ മുന്നോട്ടുവരാനോ പിന്നോട്ടു പോകാനോ ആഗ്രഹിക്കുന്ന ഏവര്‍ക്കുമുള്ള താക്കീത് كُلُّ نَفۡسِۭ بِمَا كَسَبَتۡ رَهِينَةٌ ٣٨ഓരോ മനുഷ്യനും താന്‍ നേടിയതിന് ബാധ്യസ്ഥനാണ് إِلَّآ أَصۡحَٰبَ ٱلۡيَمِينِ ٣٩വലതു കൈയില്‍ കര്‍മ്മപുസ്തകം കിട്ടുന്നവരൊഴികെ فِي جَنَّٰتٍ يَتَسَآءَلُونَ ٤٠അവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവരന്വേഷിക്കും عَنِ ٱلۡمُجۡرِمِينَ ٤١കുറ്റവാളികളോട് مَا سَلَكَكُمۡ فِي سَقَرَ ٤٢നിങ്ങളെ നരകത്തിലെത്തിച്ചത് എന്താണ്?” قَالُواْ لَمۡ نَكُ مِنَ ٱلۡمُصَلِّينَ ٤٣അവര്‍ പറയും: "ഞങ്ങള്‍ നമസ്കരിക്കുന്നവരായിരുന്നില്ല وَلَمۡ نَكُ نُطۡعِمُ ٱلۡمِسۡكِينَ ٤٤അഗതികള്‍ക്ക് ആഹാരം കൊടുക്കുന്നവരുമായിരുന്നില്ല وَكُنَّا نَخُوضُ مَعَ ٱلۡخَآئِضِينَ ٤٥പാഴ്മൊഴികളില്‍ മുഴുകിക്കഴിഞ്ഞവരോടൊപ്പം ഞങ്ങളും അതില്‍ വ്യാപൃതരായിരുന്നു وَكُنَّا نُكَذِّبُ بِيَوۡمِ ٱلدِّينِ ٤٦പ്രതിഫല നാളിനെ ഞങ്ങള്‍ നിഷേധിച്ചിരുന്നു حَتَّىٰٓ أَتَىٰنَا ٱلۡيَقِينُ ٤٧മരണം ഞങ്ങളില്‍ വന്നെത്തുംവരെ.” فَمَا تَنفَعُهُمۡ شَفَٰعَةُ ٱلشَّٰفِعِينَ ٤٨അന്നേരം ശുപാര്‍ശകരുടെ ശുപാര്‍ശ അവര്‍ക്കൊട്ടും ഉപകരിക്കുകയില്ല فَمَا لَهُمۡ عَنِ ٱلتَّذۡكِرَةِ مُعۡرِضِينَ ٤٩എന്നിട്ടും അവര്‍ക്കെന്തുപറ്റി? അവര്‍ ഈ ഉദ്ബോധനത്തില്‍നിന്ന് തെന്നിമാറുകയാണ് كَأَنَّهُمۡ حُمُرٌ مُّسۡتَنفِرَةٌ ٥٠വിറളിപിടിച്ച കഴുതകളെപ്പോലെയാണവര്‍ فَرَّتۡ مِن قَسۡوَرَةِۭ ٥١സിംഹത്തെ ഭയന്ന് വിരണ്ടോടുന്ന بَلۡ يُرِيدُ كُلُّ ٱمۡرِيٍٕ مِّنۡهُمۡ أَن يُؤۡتَىٰ صُحُفًا مُّنَشَّرَةً ٥٢അല്ല; അവരിലോരോരുത്തരും ആഗ്രഹിക്കുന്നു: തനിക്ക് അല്ലാഹുവില്‍നിന്ന് തുറന്ന ഏടുകളുള്ള വേദപുസ്തകം ലഭിക്കണമെന്ന് كـَلَّاۖ بَل لَّا يَخَافُونَ ٱلۡأٓخِرَةَ ٥٣ഒരിക്കലുമില്ല. അവര്‍ക്ക് പരലോകത്തെ പേടിയില്ല എന്നതാണ് സത്യം كـَلَّآ إِنَّهُۥ تَذۡكِرَةٌ ٥٤അറിയുക! ഉറപ്പായും ഇത് ഒരുദ്ബോധനമാണ് فَمَن شَآءَ ذَكَرَهُۥ ٥٥അതിനാല്‍ ഇഷ്ടമുള്ളവന്‍ ഇതോര്‍ക്കട്ടെ وَمَا يَذۡكُرُونَ إِلَّآ أَن يَشَآءَ ٱللَّهُۚ هُوَ أَهۡلُ ٱلتَّقۡوَىٰ وَأَهۡلُ ٱلۡمَغۡفِرَةِ ٥٦അല്ലാഹു ഇഛിക്കുന്നുവെങ്കിലല്ലാതെ അവരത് സ്വീകരിക്കുകയില്ല. അവനാകുന്നു ഭക്തിക്കര്‍ഹന്‍. പാപമോചനത്തിനുടമയും അവന്‍ തന്നെ

الترجمة: Muhammad Karakunnu And Vanidas Elayavoor.