Millat al-Islam

Chapter 94 · 8 verses · Abdul Hameed Madani And Kunhi Mohammed

Surah Al-Inshirah in Malayalam

Arabic with tafsir Listen to Surah Al-Inshirah (1282 reciters)
Meccanسورة الشرح8 verses

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ ١നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ وَوَضَعۡنَا عَنكَ وِزۡرَكَ ٢നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു ٱلَّذِيٓ أَنقَضَ ظَهۡرَكَ ٣നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം) وَرَفَعۡنَا لَكَ ذِكۡرَكَ ٤നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا ٥എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും إِنَّ مَعَ ٱلۡعُسۡرِ يُسۡرًا ٦തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും فَإِذَا فَرَغۡتَ فَٱنصَبۡ ٧ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക وَإِلَىٰ رَبِّكَ فَٱرۡغَب ٨നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക

Translation: Abdul Hameed Madani And Kunhi Mohammed.